നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് കർശന നിർദേശം നൽകി ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് ആലോചിക്കാതെ സ്ഥാനാർത്ഥികളെ തീരുമാനിക്കരുതെന്ന് സഭ നിർദേശിച്ചു.
സഭയ്ക്ക് കൂടി സ്വീകാര്യനായ ആളെ വേണം സഭയുടെ ലേബലിൽ മത്സരിപ്പിക്കാണെന്നും സ്‌ഥാനാർഥി നിർണയത്തിൽ ന്യൂനപക്ഷത്തിന് മതിയായ പ്രാതിനിധ്യം വേണമെന്നും ദീപിക ദിനപത്രത്തിലെ ലേഖനത്തിൽ പറയുന്നു.
സമുദായവിരുദ്ധർ സമുദായ ലേബലിൽ മത്സരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വിശ്വാസം കൊണ്ടും ജീവിതംകൊണ്ടും സമുദായത്തോട് കൂറില്ലാത്തവരെ മത്സരിപ്പിക്കരുത്. അധാർമിക രാഷ്‌ട്രീയം രാഷ്‌ളട്രീയാധികാരത്തെ ദുഷിപ്പിക്കും ; രാഷ്‌ട്രത്തെ നശിപ്പിക്കും എന്ന തലക്കെട്ടിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ലേഖനമെഴുതിയിട്ടുള്ളത്.
മുന്നണി മാറ്റങ്ങൾക്കും ലേഖനതതിൽ വിമർശനമുണ്ട്. ചില കോടീശ്വരൻമാർ ജനപ്രതിനിധികളെ വിലക്കുവാങ്ങുകയും അവർ പണക്കാരുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.