ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് അല്‍പം നേരത്തെ ആയിപ്പോയെന്ന് പരിഹസിച്ച് സിദ്ധാര്‍ഥ്

0
103

ബി.ജെ.പിയില്‍ ചേര്‍ന്ന ഇ.ശ്രീധരനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥ്. ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് അല്‍പം നേരത്തെ ആയിപ്പോയെന്ന് സിദ്ധാര്‍ഥ്. പ്രായം 88 ആയതല്ലേയുള്ളു. താന്‍ ഇ.ശ്രീധരന്റെ വലിയ ആരാധകനാണെന്നും സിദ്ധാര്‍ഥ് കുറിച്ചു.

സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ രാജ്യത്തിന് ഇ.ശ്രീധരന്‍ രാജ്യത്തിന് വലിയ സംഭാവന നല്‍കി. അദ്ദേഹം നല്‍കിയ സംഭാവനകളുടെ വലിയ ആരാധകനാണ് താന്‍. ബി.ജെ.പിയില്‍ ചേര്‍ന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാനുമുള്ള ഇ.ശ്രീധരന്റെ ശ്രമത്തിലും അതിയായ സന്തോഷം. 10-15 വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോള്‍ 88 വയസ്സായതല്ലേയുള്ളവെന്നായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

കഴിഞ്ഞ ആഴ്ചയാണ് ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകുകയാണെങ്കില്‍ തനിക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനാകുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു.