പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ

0
100

പ്രതിപക്ഷം നുണപ്രചരണത്തിലൂടെ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്. ഇടതുപക്ഷ മുന്നേറ്റത്തെക്കുറിച്ച് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് പറയേണ്ടി വന്നു. ഭരണ വിരുദ്ധ വികാരമില്ലെന്ന് വലതുപക്ഷ മാധ്യമങ്ങള്‍ക്ക് സമ്മതിക്കേണ്ടി വരുന്നുവെന്നും സതീഷ് വ്യക്തമാക്കി.

റാങ്ക് ലിസ്റ്റിലെ മഹാഭൂരിപക്ഷവും സമരരംഗത്തില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ പതിനായിരക്കണക്കിന് നിയമനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായി. 30,052 പുതിയ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചു.
കേന്ദ്ര സര്‍ക്കാരില്‍ 8 ലക്ഷം തസ്തികകളുടെ കുറവ് രേഖപ്പെടുത്തി. രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ തസ്തികള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പതിനായിരക്കണക്കിന് പുതിയ തസ്തികകള്‍ സൃഷ്ടിച്ചുവെന്നും സതീഷ് വ്യക്തമാക്കി