കൂട്ടബലാത്സംഗം : മധ്യപ്രദേശിൽ ബി ജെ പി നേതാവടക്കം നാലുപേർക്കെതിരേ പൊലീസ് കേസ്

0
88

മധ്യപ്രദേശിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബി ജെ പി നേതാവടക്കം നാലുപേർക്കെതിരേ പൊലീസ് കേസ്.

ഷാഹ്ദോലിൽ ഫെബ്രുവരി 18-നാണ് 19 വയസുകാരിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത് ഉദ്രവിച്ചത്. വീടിന് പുറത്തിറങ്ങിയ പെൺകുട്ടിയെ കാറിലെത്തിയ  സംഘം  കടത്തിക്കൊണ്ടുപോവുകയായിരുന്നു.

ബി.ജെ.പി. ജയ്ത്പുർ മണ്ഡലം നേതാവ് വിജയ് ത്രിപാഠി, കൂട്ടാളികളായ രാജേഷ് ശുക്ല, മുന്ന സിങ്, മോനു മഹാരാജ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. അതിനിടെ, വിജയ് ത്രിപാഠിയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കമൽ പ്രതാപ് സിങ് അറിയിച്ചു.

ബലാത്സംഗത്തിനിരയായ യുവതി ബി.ജെ.പി. നേതാവിന്റെ പേരടക്കമാണ് പൊലീസിൽ പരാതി നൽകിയത്. തട്ടിക്കൊണ്ടുപോവുകയും പിന്നീട് ബലംപ്രയോഗിച്ച് മദ്യം നൽകി ജയത്പുരിലെ ഫാംഹൗസിലെത്തിച്ചു. ഇവിടെവെച്ച് നാല് പ്രതികളും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി.ഫെബ്രുവരി 21-ന് യുവതിയെ ഇവർ വീടിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.