അട്ടപ്പാടിയിൽ ഷിഗല്ല സ്ഥിരീകരിച്ചു

0
66

അട്ടപ്പാടിയിൽ ഒരു വയസും എട്ട് മാസവും പ്രായമായ കുട്ടിക്ക് ഷിഗല്ല സ്ഥിരീകരിച്ചു.കുട്ടി കോഴിക്കോട് മെഡികൽ കോളജിൽ ചികിത്സയിലാണ്.പാലക്കാട് ജില്ലയിൽ അടപ്പാടിയിലാണ് ആദ്യമായി ഷിഗല്ല റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് അഞ്ച് പേരിൽ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടർന്ന് എറണാകുളത്തും, കണ്ണൂരും ഷിഗല്ല സ്ഥിരീകരിച്ചു.

വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.