ബ്യൂട്ടിപാർലർ വെടിവയ്പ് കേസ്: രവി പൂജാരിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
75

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിൽ കുറ്റവാളി രവി പൂജാരിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്.

ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മൂന്നാം പ്രതിയായ രവി പൂജാരിയെ കേരളത്തിലെത്തിക്കാൻ ക്രൈംബ്രാഞ്ച് ശ്രമമാരംഭിച്ചിട്ടുണ്ട്. അറസ്റ്റിന് ബംഗളുരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

2019 ഡിസംബറിലാണ് കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസ് നടക്കുന്നത്. നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയ സംഘം എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണം രവി പൂജാരിയിലേക്ക് നീങ്ങുകയായിരുന്നു.