ഉന്നാവോ പെൺകുട്ടികളുടെ മരണം കൊലപാതകമെന്ന് പൊലീസ്

0
77

ഉന്നാവോ പെൺകുട്ടികളുടെ മരണം കൊലപാതകമെന്ന് അറിയിച്ച് പൊലീസ്. പതിമൂന്നും പതിനാറും വയസുള്ള കുട്ടികളാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

അതേ സമയം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബാഹ്യമായി മുറിവുകൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. എഫ്‌ഐആറിൽ പൊലീസ് ഐപിസി 302 ചേർത്തു. മരണകാരണം വിഷം ഉള്ളിൽ ചെന്നാണെന്നും കൈയോ കാലോ കെട്ടിയിട്ടതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ ഇല്ലെന്ന് കണ്ടെത്തിയിരുന്നു.

രാസപരിശോധനയ്ക്കായി ആന്തരീകാവയവങ്ങൾ അയച്ചിരിക്കുകയാണ്. അബോധാവസ്ഥയിൽ പെൺകുട്ടിയെ ആദ്യം കണ്ട ബന്ധുവിനെ വീണ്ടും കാണാനൊരുങ്ങുകയാണ് പൊലീസ്.

മൂന്നാമത്തെ കുട്ടിയെ കൈയ്കാലുകൾ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പശുക്കൾക്കായി പുല്ല് തേടി പോയ മൂവരെയും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വനത്തിനുള്ളിൽ