ബിജെപിയിൽ പോര് മുറുകുന്നു : ശോഭ സുരേന്ദ്രന്റെ സമരത്തിനെതിരെ പാർട്ടി ഔദ്യോഗിക പക്ഷം

0
87

സംസ്ഥാന ബിജെപിയിൽ പോര് വീണ്ടും ശക്തമാകുന്നു. തലസ്ഥാനത്ത് സമരം ചെയുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായുള്ള ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തിന് എതിരെ പാർട്ടിയിൽ വിഭിന്ന അഭിപ്രായം രൂക്ഷമാകുന്നു. പാർട്ടിയിലെ ഔദ്യോഗിക പക്ഷം ശോഭ സുരേന്ദ്രന്റെ സമരത്തിനെതിരെയെന്നും റിപ്പോർട്ടുകളുണ്ട്.

ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തിനെ തുടർന്ന് ഇന്നലെ നടത്താൻ ഇരുന്ന പ്രതിഷേധ മാർച്ചുകൾ റദ്ദാക്കി. മാർച്ചുകൾ ശോഭയ്ക്കുള്ള പിന്തുണയെന്ന്വ്യാ ഖ്യാനിക്കപ്പെടുന്നതിനാലാണ് ഒഴിവാക്കിയത്. യുവമോർച്ചയുടെയും വനിത മോർച്ചയുടെയും മാർച്ചുകളാണ് ഒഴിവാക്കിയത്.

ശോഭ സുരേന്ദ്രൻ സമരം നടത്തിയത് പാർട്ടിയുടെ അനുമതി ഇല്ലാതെയാണ്. നേതൃത്വവുമായി കൂടിയാലോചനകൾ ഒന്നും നടന്നില്ല. മുതിർന്ന നേതാവായ ശോഭ സുരേന്ദ്രൻ നടത്തിയത് അച്ചടക്ക ലംഘനമെന്നും ഔദ്യോഗിക പക്ഷം.

അതേസമയം പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം ഗവർണറെ ബോധ്യപ്പെടുത്തുമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ഉദ്യോഗാർത്ഥികൾക്കൊപ്പം ഗവർണറെ കാണുമെന്നും ശോഭ. ഉദ്യോഗാർത്ഥികളുടെ സമരം ബിജെപി ഏറ്റെടുക്കണമെന്നും ശോഭ സുരേന്ദ്രൻ വിഭാഗത്തിന്റെ ആവശ്യം.