Thursday
18 December 2025
24.8 C
Kerala
HomeKeralaഔഫ് അബ്ദുള്‍ റഹ്മാന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

ഔഫ് അബ്ദുള്‍ റഹ്മാന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു

ഡിവൈഎഫ്ഐ പ്രവര്‍ത്തകനായഔഫ് അബ്ദുള്‍ റഹ്മാന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ നിക്കോളാസ് ജോസഫിനെയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ മുസ്ലിംലീഗുകാരാണ്ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുള്‍ റഹ്മാനെയും ഷുഹൈബിനെയും ആക്രമിച്ചത് . യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവുമാണ് ആക്രമിച്ചത്. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.

കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്തം വാര്‍ന്നാണ് ഔഫ് അബ്ദുള്‍ റഹ്മാന്‍ മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

RELATED ARTICLES

Most Popular

Recent Comments