കുറുവടിയും കരിങ്കലുമായി കലാപത്തിന് യൂത്ത്കോൺ​ഗ്രസ് – സംസ്ഥാനത്ത് തുടർച്ചയായി അക്രമം

0
67

പൊലിസിനും പി എസ് സി ഉദ്യോ​​ഗസ്ഥർക്കും നേരെ അക്രമത്തിന് നേതൃത്വം നൽകി യൂത്ത്കോൺ​ഗ്രസ് കെ എസ് യു പ്രവർത്തകർ. സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം അക്രമാസക്തമായി. യൂത്ത്കോൺ​ഗ്രസ് കെ എസ് യു പ്രവർത്തകർ കറുവടിയും കരിങ്കലുമായി പോലിസിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. ഒഒരു പൊലീസുകാരനെ സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ വളിഞ്ഞിട്ട്‌ തല്ലി. സംഭവത്തിൽ നിരവധി പൊലിസുകാർക്ക് ​പരിക്കേറ്റു.

സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പൊലീസുകാർക്ക് നേരെ വലിച്ചെറിഞ്ഞു. കെഎസ്‌യുക്കാരുടെ കല്ലേറിൽ നിരവധി പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.

സെക്രട്ടറിയറ്റിനു മുന്നിലെ കെഎസ്‌യു അക്രമം കെഎസ്‌യു പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെ.പ്രകോപനമൊന്നുമില്ലാതെ കെഎസ്‌യ ക്കാർ പോലിസിന് നേരെ തിരിയുകയായിരുന്നു. പൊലിസിന് നേരെ കല്ലും വടിയും എറിഞ്ഞായിരുന്നു അക്രമം തുടങ്ങിയത്.

സെക്രട്ടറിയറ്റിനകത്തു നിന്ന പോലീസുകാർക്ക് നേരെയും കല്ലേറ് ഉണ്ടായി. പോലീസുകാരെ വളഞ്ഞിട്ടു തല്ലാൻ ശ്രമം നടന്നു. ഇതിന് ശ്രമിച്ചവരെ പോലീസ് വിരട്ടിയോടിച്ചു.
പരിക്കേറ്റ പോലിസുകാരെ ആശുപത്രിയിലേക്ക് നീക്കുന്നതിനിടയിലും കല്ലേറ് ഉണ്ടായി. ഇതിനിടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പോലീസുകാർക്കെതിരെയും കയ്യേറ്റം ഉണ്ടായി.

പാലക്കാട് പിഎസ് സി ഓഫീസിൽ പ്രതിഷേധവുമായെത്തിയ ഒരു സംഘം യൂത്ത്കോൺ​ഗ്രസ് കെഎസ് യു പ്രവർത്തകർ ഉദ്യോ​ഗസ്ഥരെ പൂട്ടിയിട്ട് സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു. മണിക്കൂറുകൾ നീണ്ട് ശ്രമത്തിനിടെയാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത്. യാതൊരു പ്രകോപനവും കൂടാതെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ അക്രമവുമായി യൂത്ത്കോൺ​ഗ്രസ് രം​ഗത്തു വരുന്നത്. പിഎസ് സി ഉദ്യോ​ഗാർത്ഥികളെ മുന്നിൽ നിർത്തി സമരത്തെ അക്രമത്തിലേക്ക് വഴിതിരിച്ചു വിടുകയാണ് യൂത്ത്കോൺ​ഗ്രസ്.

പോലീസിന്റെ ഭാ​ഗത്തു നിന്നും യാതൊരു പ്രകോപനവുമില്ലാതിരുന്നിട്ടും മുൻകൂട്ടി തീരുമാനിച്ച രീതിൽ വടിയും കരിങ്കലുമേന്തി പൊലീസിനെ ആക്രമിക്കുന്ന കാഴ്ച്ച സമരസ്ഥലത്ത് കാണാനായത്. തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയിൽ സംസ്ഥാനത്ത് കലാപന്തരീക്ഷം സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് യൂത്ത്കോൺ​ഗ്രസെന്നാണ് സൂചന.