പ്രേക്ഷക ശ്രദ്ധ നേടിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിചണി’ൻറെ തമിഴ്, തെലുങ്ക് റീമേക് ഒരുങ്ങുന്നു.

0
63

പ്രേക്ഷക ശ്രദ്ധ നേടിയ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിചണി’ൻറെ തമിഴ്, തെലുങ്ക് റീമേക് ഒരുങ്ങുന്നു. നിസ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചതായിരുന്നു ചിത്രത്തിന്റെ ഉള്ളടക്കം.

തമിഴ്, തെലുങ്ക് റീമേകുകൾ സംവിധാനം ചെയ്യുന്നത് ആർ കണ്ണൻ ആണ് . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യൻ കിചണിൻറേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടാൻ പോലും നമ്മൾ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മൾ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്ബോൾ’, ആർ കണ്ണൻ പറഞ്ഞു.