മലാല യൂസഫ്സായിയ്ക്ക് നേരെ വീണ്ടും വധഭീഷണിയുമായി താലിബാൻ

0
100

നൊബേൽ സമ്മാനജേതാവായ മലാല യൂസഫ്സായിയ്ക്ക് നേരെ വീണ്ടും വധഭീഷണിയുമായി താലിബാൻ. ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാൻ വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയത്.

ഉറുദു ഭാഷയിലുള്ള ട്വീറ്റിൽ ഇത്തവണ ഉന്നം പിഴയ്ക്കില്ലെന്നും പറയുന്നു. ഭീഷണിയെത്തുടർന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്തു. 2012ൽ മലാലയെ വധിക്കാൻ ശ്രമിച്ചതും പെഷാവർ സ്കൂളിലെ ഭീകരാക്രമണവും ഉൾപ്പെടെയുള്ള കേസുകളിൽ 2017ൽ പിടിയിലായ ഇസ്ഹാനുല്ല 2020 ജനുവരിയിൽ ജയി‍ൽചാടുകയായിരുന്നു.