പത്താം ദിനവും ഇന്ധന വില വർധനവ്, ദുരിതത്തിൽ ജനം

0
78

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്.തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് ഇന്ധന വില കൂടിയത്.

കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 89.91 രൂപയും ഡീസലിന് 84.42 രൂപയുമാണ് വില. പെട്രോൾ ലിറ്ററിന് 91. 45 രൂപയും ഡീസൽ 85. 51 രൂപയുമാണ് തിരുവനന്തപുരത്തെ വില.പ്രീമിയം പെട്രോളിന്‌ രാജ്യത്ത്‌ പലയിടത്തും 100 കടന്നു. രാജസ്‌ഥാനിൽ സാധാരണ പെട്രോളിനും 100 കടന്നു.