കനയ്യകുമാർ വാർത്ത അടിസ്ഥാനരഹിതം: സിപിഐ 

0
122

കനയ്യകുമാർ ജെഡിയുവിൽ ചേരാൻ സാധ്യതയുണ്ടെന്ന വിധത്തിൽ ഒരുവിഭാഗം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന്‌ സിപിഐ ദേശീയ സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ അറിയിച്ചു.

ചില ജനകീയപ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സിപിഐ  എംഎൽഎ സൂര്യകാന്ത്‌ പാസ്വാനോടൊപ്പം കനയ്യകുമാർ മന്ത്രി അശോക്‌ ചൗധരിയുമായി കൂടിക്കാഴ്‌ച നടത്തിയതിനെയാണ്‌ മാധ്യമങ്ങൾ ഇത്തരത്തിൽ ചിത്രീകരിച്ചത്‌. സിപിഐയെയും കനയ്യകുമാറിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തെ പ്രസ്‌താവനയിൽ അപലപിച്ചു.