BREAKING… അമ്മയ്ക്ക് പിൻവാതിൽ നിയമനം, സമരത്തിനിറങ്ങിയ ശബരിനാഥൻ എം എൽ എ വെട്ടിലായി

0
259

-അനിരുദ്ധ്.കെ.പി-

കേരളം നിയമസഭാ സ്പീക്കർ ആയിരുന്ന ജി.കാർത്തികേയന്റെ ഭാര്യ ഡോ.എം.ടി സുലേഖയുടെ നിയമനമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. പി എസ് സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിന്റെ ഗുണം പാട്ടാണ് ഉദ്യോഗാര്ഥികള്ക്കൊപ്പമെന്ന പേരിൽ ആട്ടിന്തോലിട്ടിറങ്ങിയ കോൺഗ്രസ് യുവ എം എൽ എ മാരെ വെട്ടിലാക്കി യു ഡി എഫ് കാലത്തെ പിൻവാതിൽ നിയമനങ്ങൾ. കെ.എസ്.ശബരിനാഥിന്റെ അമ്മയായ ഡോ.എം.ടി.സുലേഖയ്ക്ക് പിതാവ് ജി.കാർത്തികേയൻ സ്‌പീക്കറായി പ്രവർത്തിച്ച കാലത്ത് സർവ്വവിജ്ഞാനകോശം ഡയറക്ടറായി പിൻവാതിൽ നിയമനം നൽകിയതാണ് വീണ്ടും ചർച്ചയാകുന്നത്. എൽ ജി എസ്സിന്റെ യോഗ്യതും പരീക്ഷയും അട്ടിമറിച്ച യു ഡി എഫ് ഭരണത്തിൽ 13000 ത്തിലധികം പിൻവാതിൽ നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്.

സമരത്തെ അനുകൂലിക്കുന്ന തന്റെ ഫേസ്ബുക് പോസ്റ്റിൽ വന്ന ചോദ്യത്തിന് എം എൽ എ യുടെ മറുപടി ഇങ്ങനെ. പഠിച്ച് നേടിയതാണ് നിയമനം എന്ന്.ഉരുളുപ്പും ഇല്ലാതെ നുണ പറയുന്ന എം എൽ എയുടെ തനി നിറം പുറത്ത് വന്നു. ജി. കാർത്തികേയന്റെ ഒത്താശയോടെ യു ഡി എഫ് നടത്തിയ അനധികൃത നിയമനത്തിൽ കേരള കോണ്‍ഗ്രസ് സ്കറിയ വിഭാഗം നേതാവ് എം എച്ച് ഹഫീസ് നല്‍കിയ പരാതിയിൽ അന്വേഷണം നടക്കുകയാണ് എന്നതാണ് സത്യം. ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്ന എം എൽ എയുടെ നിലപാടാണ് ഇതോടെ പുറത്തായത്.

ഉമ്മൻചാണ്ടിയുടെ അടുത്ത ബന്ധു കുഞ്ഞ് ഇല്ലംപള്ളിയെ സഹകരണ പരീക്ഷാബോർഡ് ചെയർമാനായി നിയമിച്ചത് അനധികൃതമാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അനൂപ് ജേക്കബ്ബിന്റെ ഭാര്യ അനിലമേരി ഗീവർഗീസിനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടറാക്കിയതും സഹോദരി അമ്പിളി ജേക്കബ്ബിനെ കേരള ഐടി ഇന്ഫ്ര്ാസ്ട്രക്ചർ മാർക്കറ്റിങ് മാനേജരാക്കിയതും വഴിവിട്ടായിരുന്നു. ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയെ സർവ വിജ്ഞാനകോശം ഡയറക്ടറാക്കിയതും വി എസ് ശിവകുമാറിന്റെ സഹോദരൻ വി എസ് ജയകുമാറിനെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറാക്കിയതും രമേശ് ചെന്നിത്തലയുടെ ബന്ധു വേണുഗോപാലിനെ കേരള ഫീഡ് എംഡിയാക്കിയതും മുൻ എംഎൽഎ ആർ ശെൽവരാജിന്റെ മകളെ വേർഹൌസിങ് കോർപറേഷൻ അസി. മാനേജരാക്കിയതും ലീഗ് എംഎൽഎയായിരുന്ന ഉമ്മറിന്റെ മരുമകൻ കെ പി അബ്ദുൾമജീദിനെ സ്കോൾ കേരള ഡയറക്ടറാക്കിയതും അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് പരാതി ഉയരുകയും പരാതിയിൽ അന്വേഷണം നടന്നു വരികയുമാണ്.