രാജ്യത്ത് പാചക വാതക വില വീണ്ടും വർധിച്ചു. ഗാർഹികോപയോഗങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയാണ് വർധിച്ചിരിക്കുന്നത്. ഡൽഹിയിൽ ഇനി മുതൽ 796 രൂപയ്ക്കാവും സബ്സിഡിയില്ലാത്ത സിലിണ്ടർ ലഭ്യമാവുക.
ഡിസംബറിന് ശേഷം പാചക വാതക സിലിണ്ടറിനുണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16 നും 50 രൂപ വീതം വർധിച്ചിരുന്നു. ഫെബ്രുവരി 4ന് 26 രൂപയും വർധിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലിനുശേഷം സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നില്ല. സബ്‌സിഡി–-സബ്‌സിഡിരഹിത സിലിൻഡറുകളുടെ വില ഏകീകരിച്ചുവെന്നാണ് കേന്ദ്രസർക്കാർ വാദം.