ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ

0
85

ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വിട്ടു. ‘പാപ്പൻ’ എന്ന് പേരിട്ട ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും അഭിനയിക്കുന്നുണ്ട്.

സുരേഷ് ഗോപിയും ഗോകുൽ സുരേഷും ആദ്യമായി സ്‌ക്രീനിലെത്തുന്നെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഏഴ് വർ‍ഷങ്ങൾക്ക് ശേഷമാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നത്.

സണ്ണിവെയിൻ, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്‌, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.