സംസ്ഥാന യുവജനക്ഷേമ ബോർഡിൽ പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ സ്ഥിരപ്പെടുത്തലിന് മന്ത്രിസഭായോഗ തീരുമാനം

0
111

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു .

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷനിൽ 10 വർഷത്തിലധികമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 14 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.കേരള ടൂറിസം ഡവലപ്പ്‌മെന്റ് കോർപ്പറേഷനിൽ 10 വർഷത്തിലധികമായി ജോലി ചെയ്യുന്ന 100 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചു.

പി.എസ്.സി.ക്ക് വിടാത്ത തസ്തികകളിൽ മാത്രമേ സ്ഥിരപ്പെടുത്തൽ ബാധകമാകുവെന്നും മന്ത്രിസഭാ യോഗം അറിയിച്ചു.