ഇന്ത്യ – ചൈന അതിർത്തി മേഖലയിലേക്ക് എംപിമാർ

0
62

ഇന്ത്യ – ചൈന അതിര്‍ത്തി മേഖല പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.

ഗാല്‍വാന്‍ മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തുക ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. പ്രദേശത്തെ സേനാ വിന്യാസം അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഏതെങ്കിലും തരത്തിലുള്ള നടപടികള്‍ ആവശ്യമാണെങ്കില്‍ അതിന് ശുപാര്‍ശ ചെയ്യുന്നതിനും സമിതിക്കാകും. സൈനികരുടെ നിര്‍ദേശങ്ങളും ആവശ്യങ്ങളും സമിതിയുടെ പരിഗണനയില്‍ വരും.