Tuesday
30 December 2025
25.8 C
Kerala
HomeKeralaപി ജെ ജോസഫിന് വീണ്ടും തിരിച്ചടി

പി ജെ ജോസഫിന് വീണ്ടും തിരിച്ചടി

ദേശിയ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ പി ജെ ജോസഫ് വിഭാഗത്തിന് ക്ഷണമില്ല. കേരളാ കോൺഗ്രസ്സ് (എം) നെ പ്രതിനിധീകരിച്ചു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജും പ്രമോദ് നാരായണനും യോഗത്തിൽ പങ്കെടുത്തു.

ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആയി അംഗീകരിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ജോസഫ് വിഭാഗത്തിന് വൻ തിരിച്ചടി ആയി നിൽക്കുമ്പോൾ ആണ് ഈ തീരുമാനം വരുന്നത്. നിലവിൽ സംസ്ഥാനത്ത് രെജിസ്ട്രേഷനും അംഗീകാരവും ഇല്ലാത്ത ഒരു രാഷ്ട്രീയ പാർട്ടിയായി ജോസഫ് വിഭാഗം.

 

 

See also:

RELATED ARTICLES

Most Popular

Recent Comments