നന്മ മരമല്ല, ഇത് തട്ടിപ്പ് മരം

0
74

അവശതയനുഭവിക്കുന്ന മനുഷ്യരെ ചേർത്ത് പിടിക്കുക എന്നത് മനുഷ്യത്വത്തിന്റെ ലക്ഷണമാണ് അത് അംഗീകരിക്കപ്പെടേണ്ടതുമാണ്. എന്നാൽ ചാരിറ്റിയുടെ പേര് പറഞ്ഞ് ജനങ്ങളെ ചൂഷണം ചെയ്യുകയും അത് കച്ചവടമായി കൊണ്ട് നടക്കുകയും ചെയ്യുന്ന ഫിറോസ് കുന്നുംപറമ്പിലിനെ പോലുള്ളവരെ ജനം തിരിച്ചറിയുക തന്നെ വേണം. അവശതയനുഭവിക്കുന്ന മനുഷ്യർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്നതിന്റെ കണക്ക് ചോദിച്ചാൽ എന്തിനാണ് ഫിറോസ് കുന്നുംപറമ്പിൽ ക്ഷോഭിക്കന്നത്?.

മനുഷ്യത്വമുള്ള ഈ നാട്ടിലെ ജനങ്ങൾ നൽകുന്ന പൈസ എങ്ങനെ ചിലവഴിക്കപ്പെട്ടു എന്ന് ചോദിച്ചാൽ നിങ്ങൾ ലൈവിൽ വന്ന് അങ്ങനെ ചോദിക്കുന്ന രോഗികളെ തല്ലി കൊല്ലാൻ ആഹ്വാനം ചെയ്യുന്നതെന്തിനാണ്?സമൂഹ മാധ്യമങ്ങളിലൂടെ നിങ്ങൾ നടത്തുന്ന ഈ പകൽ കൊള്ള പലകുറി പുറത്ത് വന്നു കഴിഞ്ഞു. ഏറ്റവുമൊടുവിൽ നിങ്ങൾ തന്നെ നിങ്ങളുടെ മുഖം മൂടി വലിച്ചുകീറി രംഗത്ത് വന്നു.

ചാരിറ്റിയുടെ പേരിൽ ഫിറോസ് കുന്നുംപറമ്പിൽ നടത്തുന്നത് സമാനതകളില്ലാത്ത തിരിമറികളാണ് എന്ന് പല വട്ടം രോഗികൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ നിങ്ങളുടെ ആരാധകരായ വെട്ടുകിളികളെ അഴിച്ചുവിട്ട് ഫേസ്ബുക്കിൽ സൈബർ ബുള്ളിയിങ് നടത്തുകയായിരുന്നു നിങ്ങൾ. ഇനി അത് നടക്കില്ല. ഈ നാടിന് അറിഞ്ഞേ മതിയാകൂ, പിരിക്കുന്ന ഓരോ രൂപയുടെയും കണക്ക് കാണിച്ചേ മതിയാകു.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പിൻബലത്തിൽ മണ്ണാർക്കാട് സീറ്റ് ശരിയാക്കി വെച്ചിരിക്കുകയാണ് ഫിറോസ് എന്നത് നാടറിയുന്ന അരമന രഹസ്യമാണ്. കത്വയിലെ പെൺകുട്ടിയുടെ പേരിൽ ഫണ്ട് പിരിച്ച് അത് മുക്കിയ യൂത്ത് ലീഗിന്റെ പാരമ്പര്യമാണോ ഫിറോസ് കുന്നുംപറമ്പിലിന്റെതും. അങ്ങനെ ആകാനേ തരമുള്ളു.. അതുകൊണ്ടാണല്ലോ പിരിച്ച പൈസക്ക് കണക്ക് ചോദിക്കുമ്പോൾ തല്ലിക്കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്നത്. വിഡ്ഢികളുടെ സ്വർഗ്ഗത്തിലിരുന്ന് ഇത്തരം വിടുവായത്തങ്ങൾ വിളിച്ചു കൂവുമ്പോൾ മറക്കരുതാത്ത ഒന്നുണ്ട്. മനുഷ്യത്വത്തെ പോലും കച്ചവടം ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരെ എങ്ങനെ പ്രതിരോധിക്കണമെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം.