ഇന്ത്യയിൽ ആഭ്യന്തര വിമാന യാത്രാനിരക്ക് വർധിക്കും

0
67

ഇന്ത്യയില്‍ ആഭ്യന്തര വിമാന യാത്രാനിരക്ക് കൂട്ടും. 10 മുതല്‍ 30 ശതമാനം വരെ നിരക്ക് കൂട്ടാൻ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കി. ആഭ്യന്തര വിമാന സെക്ടറുകളുടെ നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന വകുപ്പ് നിശ്ചയിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണം.

കോവിഡ് നിയന്ത്രണങ്ങള്‍ കഴിഞ്ഞ് പുനരാരംഭിച്ച ആഭ്യന്തര സെക്ടറുകളില്‍ കുറഞ്ഞ നിരക്കും കൂടിയ നിരക്കും നിശ്ചയിച്ചിരുന്നു. മാര്‍ച്ച് 31ന് ഈ നിയന്ത്രണം അവസാനിക്കാനിരിക്കെയാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനയാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ അനുമതിനല്‍കിയത്. ഇതു പ്രകാരം കുറഞ്ഞ നിരക്ക് 12 ശമാനവും കൂടിയ നിരക്ക് 30 ശതമാനം വരെയും വര്‍ധിച്ചേക്കും.

40 മിനുട്ട് വരെയുള്ള യാത്രാ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് 2200 മുതല്‍ 7800 രൂപ വരെയാണ് നിരക്ക്. നേരത്തെ ഇത് 2000 മുതല്‍ 6000 രൂപ വരെയായിരുന്നു. യാത്രാ ദൈര്‍ഘ്യമനുസരിച്ച് 7 വിഭാഗങ്ങളായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചത്.

 

See also: