സൗദി വനിത അവകാശ പ്രവർത്തക മൂന്ന് വർഷങ്ങൾക്കുശേഷം ജയിൽ മോചിതയായി

0
88

സൗദി അറേബ്യ വനിത അവകാശ പ്രവർത്തകയായ അൽ ഹത്ത്‌ലൗൽ മൂന്ന് വർഷങ്ങൾക്കുശേഷം ജയിൽ മോചിതയായി. യു.എസിൽ മാറിവന്ന ഭരണകൂടത്തിന്റെ സമർദ്ദമാണ് സൗദി ഭരണകൂടത്തെ ലൗജെയിൻ അൽ ഹത്ത്‌ലൗളിനെ ജയിൽ മോചിതയാക്കാൻ കാരണമെന്നാണ് വിവരം.

31 കാരിയായ ഹത്ലൗൾ 2018 മെയ് മാസത്തിൽ ഒരു ഡസനോളം മറ്റ് വനിതാ പ്രവർത്തകർക്കൊപ്പമാണ് അറസ്റ്റിലായത്. സൗദിയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള വിലക്ക് നീക്കികൊണ്ടുള്ള ഉത്തരവ് വരുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് അന്താരാഷ്ട്ര വിമർശനങ്ങൾക്ക് സൗദി ഭരണകൂടം പാത്രമായ ഹത്ത്‌ലൗളിന്റെയും സംഘത്തിന്റെ അറസ്റ്റ് നടക്കുന്നത്.

അതേസമയം ഇപ്പോഴും അധികൃതരുടെ നിരീക്ഷണത്തിലുള്ള ഹത്ത്‌ലൗൾ ജയിൽ മോചിതയായി വീട്ടിൽ തിരിച്ചെതിയതിന്റെ ആഹ്ലാദത്തിലാണ് അവരുടെ സഹോദരങ്ങൾ. സ്വദേശത്തും വിദേശത്തുമായി സഹോദരങ്ങൾ ഹത്ത്‌ലൗളിന്റെ മോചനത്തിനായി നടത്തിയ പ്രചരണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ സൗദി ഭരണകർത്താകൾക്ക് നാണക്കേടുണ്ടാക്കിയിരുന്നു.