രാമക്ഷേത്ര സംഭാവന തർക്കം : ഡൽഹിയിൽ ബിജെപി യുവമോർച്ച പ്രവർത്തകനെ കുത്തിക്കൊന്നു

0
77

ഡൽഹിയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവന സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ബിജെപി യുവമോർച്ച പ്രവർത്തകനെ കുത്തിക്കൊന്നു. ബിജെപി യുവമോർച്ച പ്രവർത്തകനായ റിങ്കു ശർമ്മ(25)യാണ് കൊല്ലപ്പെട്ടത്. ഡൽഹിയിലെ മംഗോൾപുരി മേഖലയിലായിരുന്നു സംഭവം.

സംഭവത്തിൽ മുഹമ്മദ് ദാനിഷ്(36), മുഹമ്മദ് ഇസ്ലാം(45), സഹിദ്(26), മുഹമ്മദ് മെഹ്താബ്(20) എന്നിവരെ അറസ്റ്റ് ചെയ്തു. പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് റിങ്കുവുമായി പ്രതികൾ നേരത്തേയും തർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രതികൾക്കെതിരെ മംഗോൾപുരി മേഖലയിൽ വലിയ രോഷമാണ് ഉയരുന്നത്. പ്രദേശത്ത് കൂടുതൽ പോലിസിനേയും വിന്യസിച്ചിട്ടുണ്ട്.