Wednesday
17 December 2025
26.8 C
Kerala
HomeEntertainmentഒരച്ഛനെന്ന നിലയില്‍ ഇത് അഭിമാന നിമിഷം ; മോഹൻലാൽ

ഒരച്ഛനെന്ന നിലയില്‍ ഇത് അഭിമാന നിമിഷം ; മോഹൻലാൽ

ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ മകള്‍ വിസ്മയയുടെ പുസ്തകം പുറത്തിറങ്ങുമെന്ന് അറിയിച്ച് മോഹന്‍ലാല്‍. ഒരച്ഛനെന്ന നിലയില്‍ ഇത് അഭിമാന നിമിഷമെന്നായിരുന്നു മകള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മോഹന്‍ലാല്‍ കുറിച്ചത്.

വിസ്മയയുടെ കവിതകളും ചിത്രങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകത്തിന് ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

‘ഒരച്ഛനെന്ന നിലയില്‍ എന്റെ മകളുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് ഫെബ്രുവരി 14ന് ഇറങ്ങുമെന്ന് പ്രഖ്യാപിക്കുന്നത് ഒരു അഭിമാന നിമിഷമാണ്. കവിതകളുടെയും കലയുടെയും സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത് പെന്‍ഗ്വിന്‍ ഇന്ത്യയാണ്. ഈ ശ്രമത്തില്‍ അവള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു’, മോഹന്‍ലാല്‍ കുറിച്ചു.

നേരത്തെ പ്രണവ് മോഹന്‍ലാലും വിസ്മയയുടെ പുസ്തകത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു തന്റെ കവിതകളും, വരച്ച ചിത്രങ്ങളും ചേര്‍ത്ത് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നുവെന്ന വിവരം വിസ്മയ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

RELATED ARTICLES

Most Popular

Recent Comments