ഐഎഫ്എഫ്കെ: ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’യ്ക്ക് മികച്ച പ്രതികരണം

0
83

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച പ്രതികരണം നേടി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി’. ഐഎഫ്എഫ്കെയുടെ രണ്ടാം ദിനം ടാഗോർ തിയേറ്ററിലാണ് ‘ചുരുളി’ പ്രദർശിപ്പിച്ചത്. ചുരുളിയുടെ ആദ്യ പ്രദർശനമായിരുന്നു ടാഗോറിൽ നടന്നത്.

മത്സരവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങൾക്കൊപ്പമാണ് ചുരുളിയും പ്രദർശനത്തിനെത്തിയത്.

ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ സിനിമയുടെ റിസർവേഷൻ പൂർണമായിരുന്നു. റിസർവേഷൻ ഇല്ലാതെ തിയേറ്ററിൽ പ്രവേശനമുണ്ടാവില്ലെന്ന് ഇത്തവണത്തെ മേളയുടെ നിബന്ധനയിലുണ്ടായിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്.