Wednesday
7 January 2026
31.8 C
Kerala
HomeKeralaകെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ ബസുകൾക്ക് നിരക്ക് ഇളവ്

കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ ബസുകൾക്ക് നിരക്ക് ഇളവ്

കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ , മൾട്ടി ആക്സിൽ ബസുകൾക്ക് ടിക്കറ്റ് നിരക്കിൽ ഇളവ്. 30 % ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി വെള്ളിയാഴ്ച മുതൽ നിരക്ക് ഇളവ് നിലവിൽ വരും.

ഇതോടൊപ്പം എസി ജൻറം ബസുകളിലും ടിക്കറ്റ് ഇളവ് നൽകാൻ തീരുമാനിച്ചു. കൊവിഡ് കാലഘട്ടത്തിൽ നേരത്തെ താൽക്കാലികമായി വർദ്ധിപ്പിച്ച നിരക്കിലാണ് ഇളവ് നൽകുന്നത്. കൊവിഡ് കാലത്ത് എ.സി. ജൻറം ബസുകളിൽ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാർജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇത് മിനിമം ചാർജ് 26 നിലനിർത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 125 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു.

ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ എറണാകുളം വഴി കോഴിക്കോട് ഭാഗത്തേക്ക് ലോഫ്ളോർ എസി ബസുകൾ സർവീസ് നടത്തിവരുന്നുണ്ട്. കൂടാതെ തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴിയും കോഴിക്കോട് ഭാഗത്തേക്ക് സർവീസ് നടത്തി വരുന്നുണ്ട്. ഈ ബസുകളിലാണ് ടിക്കറ്റുകളിൽ ഇളവ് ലഭിക്കുക.

 

RELATED ARTICLES

Most Popular

Recent Comments