കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്; സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച

0
66

കര്‍ഷക സമരം 81-ം ദിവസത്തിലേക്ക്. സംസ്ഥാന തലത്തില്‍ മഹാപഞ്ചായത്ത് നടത്താനൊരുങ്ങി സംയുക്ത കിസാന്‍ മോര്‍ച്ച. നാളെ രാജസ്ഥാനിലെ എല്ലാ ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചടക്കും, കൂടാതെ വരും ദിവസങ്ങളില്‍ പന്തം കൊളുത്തിപ്രകടനം, റയില്‍വേ ട്രാക്ക് തടയല്‍ എന്നിവയും നടത്തും. വരും ദിവസങ്ങളില്‍ നടക്കാന്‍ പോകുന്ന മഹാപഞ്ചായത്തുകളുടെ വിവരവും കര്‍ഷകര്‍ ഇന്ന് പുറത്ത് വിട്ടു.

കര്‍ഷക പ്രക്ഷോഭം 81ആം ദിനത്തിലേക്കെതിയതോടെ കൂടുതല്‍ ശക്തമാകുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ വരാനിരിക്കുന്ന മഹാപഞ്ചായത്തുകള്‍ക്ക് തീരുമാനമായി. നാളെ മോറാദാബാദിലും, ബഹദൂര്‍ഗറിലും മഹാപഞ്ചായത്ത് ചേരും. അതേ സമയം രാജസ്ഥാനിലെ മുഴുവന്‍ ടോള്‍ പ്ലാസകളും കര്‍ഷകര്‍ നാളെ പിടിച്ചടക്കും.
പുല്‍വമായില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മ ദിവസമായ ഞായറാഴ്ച കര്‍ഷകര്‍ രാജ്യവ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും. ഫെബ്രുവരി 16ന് രാജ്യവ്യാപകമായി സര്‍ ചോട്ടൂരം ജന്മ ദിനം ആഘോഷിക്കും. ഫെബ്രുവരി 18ന് 12 മുതല്‍ വൈകീട്ട് 4 വരെ റെയില്‍വേ ട്രാക്ക് തടഞ്ഞുകൊണ്ട് കര്‍ഷകര്‍ സമരം ചെയ്യും.

അതേ സമയം ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ നടക്കുന്ന മഹാപഞ്ചായത്തുകളില്‍ വന്‍ ജനവലിയാണ് പങ്കെടുക്കുന്നത്. അതേസമയം ടിക്രി അതിര്‍ത്തിയില്‍ സിസിടിവി വെക്കാനുള്ള ഹാരിയാന സര്‍ക്കാരിന്റെ ശ്രമത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചു. ദീപ് സിദ്ധുവിന്റെ കൂടെ ചെങ്കോട്ട ആക്രമിച്ച മറ്റ് മൂന്ന് പേരെ കുറിച്ചുള്ള ദില്ലി പോലിസ് അന്വേഷണം പുരോഗമിക്കുന്നു.