ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യംവിട്ടുപോകരുതെന്ന് നിബന്ധന

0
56

ള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒയായ ചന്ദ കൊച്ചാറിന് ജാമ്യം.

പ്രത്യേക പിഎംഎല്‍എ കോടതിയാണ് ജാമ്യം നല്‍കിയത്. ജാമ്യതുകയായി അഞ്ചുലക്ഷം രൂപ കോടതിയില്‍ കെട്ടിവെയ്ക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യംവിട്ടുപോകരുതെന്നും ഉത്തരവില്‍ പറയുന്നു.

ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പ തട്ടിപ്പുകേസില്‍ കൊച്ചാര്‍ മുംബൈ പ്രത്യേക കോടതിയില്‍ വെള്ളിയാഴ്ച ഹാജരായിരുന്നു.

കള്ളപ്പണംവെളിപ്പിക്കലുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളുവുകള്‍ അവര്‍ക്കെതിരെ വിചാരണതുടരാന്‍ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തില്‍ കോടതി വ്യക്തമാക്കിയിരുന്നു.