താമരശ്ശേരി ചുരത്തിൽ ഒരു മാസം ഗതാഗത നിയന്ത്രണം

0
71

താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗതം നിയന്ത്രണമുണ്ട്. വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ കൈനാട്ടിയിൽനിന്ന് തിരിഞ്ഞ് നാലാംമൈൽ, പക്രന്തളം ചുരം വഴി വേണം യാത്ര ചെയ്യാൻ. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഗുഡല്ലൂർ, നാടുകാണി ചുരം വഴി കടന്നു പോവണം.

രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ എല്ലാവിധ ചരക്കുവാഹനങ്ങളും അടിവാരം മുതൽ ലക്കിടിവരെ പൂർണമായും നിരോധിച്ചു. ബസുകളും രാവിലെ അഞ്ചുമുതൽ 10 വരെ അടിവാരം മുതൽ ലക്കിടിവരെ റീച്ചിൽ പ്രവേശിക്കാൻ പാടുള്ളതല്ല. ഒരു മാസക്കാലത്ത് യാത്രാക്ലേശം പരിഹരിക്കാൻ അടിവാരം മുതൽ ലക്കിടി വരെ കെഎസ്ആർടിസി. മിനിബസുകൾ ഓടിക്കും. സംരക്ഷണ ഭിത്തിയുടെ നിർമാണം നടക്കുന്ന ഭാഗങ്ങളിലും ടാറിങ് നടക്കുന്ന ഭാഗങ്ങളിലും ചെറിയ വാഹനങ്ങൾ വൺവേ ആയി കടത്തിവിടും.