സ്ഥാനാർത്ഥിയാകുമെന്ന് വ്യാജ വാർത്ത: മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പാർവ്വതി തിരുവോത്ത്

0
66

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർവ്വതി തിരുവോത്തിനെ സ്ഥാനാർത്ഥിയാക്കാൻ ഇടത് നീക്കം എന്ന തലക്കെട്ടിലാണ് മാതൃഭൂമിയും, മാധ്യമവും ഉൾപ്പടെയുള്ള മാധ്യമങ്ങൾ വ്യാജ വാർത്ത നൽകിയത്. തന്നെ പറ്റി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി പാർവ്വതി പ്രതികരിച്ചു. അടിസ്ഥാനരഹിതമായ വാർത്ത എഴുതുന്നതിന് നാണമില്ലേ എന്ന് ചോദിച്ചായിരുന്നു പാർവതിയുടെ മറുപടി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാണെന്നോ, മത്സരിക്കുന്നുണ്ടെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. ഒരു സംഘടനയും തന്നെ സ്ഥാനാർത്ഥിയാക്കാൻ സമീപിച്ചിട്ടുമില്ല.

അടിസ്ഥാന രഹിത വാർത്ത തിരുത്തണമെന്ന് ആവശ്യപ്പെടുന്നതായി പാർവ്വതി ട്വിറ്ററിൽ കുറിച്ചു. സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്നതിന്റെ ഭാഗമായി പാർവ്വതി തിരുവോത്ത് ഉൾപ്പടെയുള്ള പലരെയും സിപിഐഎം മുദ്ര കുത്തി, ഇവരെയൊക്കെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തുന്നതായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിൽ പർവ്വതിക്കെതിരെ നൽകിയ വാർത്തയാണ് ഇപ്പോൾ വിവാദമായത്.