ഭീമ കൊറേഗാവ്‌ കേസ്: ഗൂഢാലോചന വെളിവാകുന്നു

0
85

ഭീമ കൊറേഗാവ്‌ കേസിൽ അറസ്‌റ്റിലായ മനുഷ്യാവകാശപ്രവർത്തകരെ കുടുക്കിയ “തെളിവുകൾ’ ലാപ്‌ടോപ്പിൽ ഹാക്കർമാർ തിരുകിയതാണെന്ന്‌ ഫോറൻസിക്‌ പരിശോധനാ റിപ്പോർട്ട്‌.

മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ആഴ്സണൽ കൺസൾട്ടിങ്‌ ഡിജിറ്റൽ ഫോറൻസിക് ലാബാണ്‌ പരിശോധനനടത്തിയത്‌. അറസ്‌റ്റിലായ റോണ വിൽസണിന്റെ ലാപ്‌ടോപ്പിന്റെ ഇലക്ട്രോണിക്‌ പതിപ്പ്‌ അഭിഭാഷകന്റെ അപേക്ഷ പ്രകാരമാണ്‌ പരിശോധിച്ചത്‌.

വാഷിങ്‌ടൺ പോസ്‌റ്റിന്റെ അഭ്യർഥന പ്രകാരം പരിശോധനാഫലം വിലയിരുത്തിയ മൂന്നംഗ വിദഗ്‌ധസംഘം ഈ കണ്ടെത്തൽ സാധുവാണെന്ന്‌ വ്യക്തമാക്കി. ഈ റിപ്പോർട്ട്‌ ചൂണ്ടിക്കാട്ടി ബോംബൈ ഹൈക്കോടതിയിൽ റോണ വിൽസണെതിരായ കേസ്‌ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷകൻ സുദീപ്‌ പസ്‌ബോള അപേക്ഷ നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വധിക്കാൻ മാവോയിസ്‌റ്റുകൾ പദ്ധതിയിട്ടു എന്നാരോപിച്ചാണ്‌ അഭിഭാഷകരും കവികളും അടക്കം ഒരു ഡസനിലേറെ മനുഷ്യാവകാശ പ്രവർത്തകരെ അറസ്‌റ്റുചെയ്‌തത്‌. എൻഐഎ അന്വേഷിക്കുന്ന കേസിൽ കവി വരവരറാവു, വൈദികൻ സ്‌റ്റാൻ സ്വാമി, സുധ ഭരദ്വാജ്‌‌ തുടങ്ങിയവർ രണ്ടുവർഷമായി തടവിലാണ്‌.