വി പി ജോയി അടുത്ത ചീഫ് സെക്രട്ടറിയാകും

0
68

അടുത്ത ചീഫ് സെക്രട്ടറിയായി വി പി ജോയ് ഐഎഎസിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം വിരമിക്കുന്ന വിശ്വാസ് മേത്തയുടെ ഒഴിവിലേക്കാണ് നിയമനം. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് ജനുവരിയിലാണ് വി പി ജോയ് സംസ്ഥാന സര്‍വീസില്‍ തിരിച്ചെത്തിയത്. 2023 ജൂണ്‍ 30 വരെയായിരിക്കും ഇദ്ദേഹത്തിന്റെ കാലാവധി.

1987-ബാച്ച് ഐഎഎസ് ഓഫീസറായ വി പി ജോയ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റില്‍ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നാഷണല്‍ അതോറിറ്റി ഓണ്‍ കെമിക്കല്‍ വെപ്പണ്‍സ് കണ്‍വെന്‍ഷന്റെ ചെയര്‍മാന്‍ ആയിരുന്നു. രണ്ട് വര്‍ഷത്തെ സര്‍വ്വീസ് ബാക്കിയുള്ള വിപി ജോയിക്ക് 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി തുടരാം. കേരള സർവകലാശാലയിൽ നിന്നും ഇലക്‌ട്രോണിക്‌സില്‍ ബിടെക് നേടി ജോയി 1987-ലാണ് ഐഎഎസ് നേടിയത്. നേരത്തെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ വിപി ജോയി പ്രൊവിഡന്‍ ഫണ്ട് കമ്മീഷണര്‍ എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു.