ആർടിപിസിആർ പരിശോധനക്ക് ഇനി 1700 രൂപ

0
75
PCR items in laboratory

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ നിരക്ക് വർധിപ്പിച്ചു. ആർടിപിപിസിആർ പരിശോധനയുടെ നിരക്കാണ് കൂട്ടിയത്. 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ വർധിപ്പിച്ച് 1700 രൂപയാക്കി ഉയർത്തി. ഹൈക്കോടതി വിധിയെ തുടർന്നാണ് നടപടി.

ആൻ്റിജൻ പരിശോധനയുടെ നിരക്കിൽ മാറ്റമില്ല. 300 രൂപയായി തുടരും. 2100 രൂപ ആയിരുന്ന ആർടിപിസിആർ പരിശോധന 1500 ആക്കി പുനർനിർണയിച്ചത് ജനുവരിയിലായിരുന്നു. എക്‌സ്‌പെർട്ട് നാറ്റ് ടെസ്റ്റിന് നിരക്ക് 2500 രൂപയാണ്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയാണ് നിരക്ക്.