PSC നിയമനങ്ങളിൽ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നവർ ശ്രദ്ധിക്കുക,സർക്കാർ നിയമനങ്ങൾ എങ്ങനെയെല്ലാം ?

0
333

എങ്ങനെയാണ് കേരള സർക്കാരിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത് ? പി എസ് സി ക്കെതിരെ വാളെടുക്കുന്ന മിക്ക ആളുകൾക്കും ഇതേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകാറില്ല. ഈ ധാരണക്കുറവ് പലപ്പോഴുണ് അപവാദ പ്രചാരണത്തിലേക്കും നയിക്കും. അത്തരം അപവാദ പ്രചാരണങ്ങൾ കൊണ്ട് പിടിച്ച് നടക്കുന്ന കാലത്ത് ഇക്കാര്യങ്ങൾ പൊതുജനങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള നിയമനങ്ങൾ ആണ് നടക്കുന്നത്.

1. ഒരോ വകുപ്പിലേക്കും സർക്കാർ Special rules പ്രകാരം Sanctioned Post കൾ അനുവദിച്ചു കൊടുത്തിട്ടുണ്ട്. ആ പോസ്റ്റിലേക്കുള്ള നിയമനങ്ങൾ നടത്തുന്നത് PSC റാങ്ക് ലിസ്റ്റിൽ നിന്നാണ്. ആ പോസ്റ്റിലേക്ക് ഒരു തരത്തിലും മറ്റു നിയമനങ്ങൾ സാദ്ധ്യമല്ല. PSC റാങ്ക് ലിസ്റ്റ് നിലവിലില്ല എങ്കിൽ employment exchange ൽ നിന്നു താത്കാലികമായി മാത്രമേ നിയമിക്കാൻ സാധിക്കൂ. PSC റാങ്ക് ലിസ്റ്റ് വരുന്ന ഉടൻ തന്നെ ഇതിൽ നിന്നും നിയമനം നടത്തും. ഇതിൽ മറ്റു തരത്തിലുള്ള യാതൊരു നിയമനങ്ങളും സാദ്ധ്യമല്ല.

2. Part time contingent Service

പാർട്ട് ടൈം സ്വീപ്പർ പോലെയുള്ള സർക്കാർ അംഗീകരിച്ച Sanctioned Post ലേക്കുള്ള നിയമനങ്ങൾ Employment exchange വഴിയാണ് നടത്തുന്നത്. ഇതും PSC നിയമനം പോലെ വ്യക്തമായ നിയമങ്ങളുള്ള നിയമന രീതിയാണ്.

3. താത്കാലിക നിയമനങ്ങൾ ..

ഒരു പഞ്ചായത്തിലേക്ക് ഒരു വാഹനം അനുവദിച്ചു എന്നിരിക്കട്ടെ. എന്നാൽ അവിടെ ഡ്രൈവറുടെ sanctioned post നിലവിലില്ല. ഒരു പുതിയ Sanctioned post create ചെയ്യുന്നത് സർക്കാരിന് സംബന്ധിച്ച് അധിക ബാദ്ധ്യത വരുത്തുന്ന ഒന്നാകുന്നതു കൊണ്ട് സർക്കാർ അത് അനുവദിക്കില്ല. Sanctioned post അല്ലാത്തതിനാൽ PSC നിയമനം സാദ്ധ്യമല്ല. അതു കൊണ്ട് പ്രാദേശികമായി ഒരാളെ കണ്ടെത്തി നിയമിക്കും. അപ്പോൾ ഭരണത്തിലിരിക്കുന്ന കക്ഷിയുമായി ബന്ധപ്പെട്ട ഒരാളായിരിക്കും ഇതെന്നത് സത്യമാണ്. അയാൾ അവിടെ വർഷങ്ങളോളം തുടരും. ഇതിനിടയ്ക്ക് Sanctioned Post Create ചെയ്യാൻ അപേക്ഷകൾ സർക്കാരിലേക്ക് പൊയ്ക്കൊണ്ടിരിക്കും. ഏതാനം വർഷങ്ങൾ കഴിയുമ്പോൾ സർക്കാർ Post Create ചെയ്തു നൽകും. മിക്കപ്പോഴും താത്കാലികമായി തുടരുന്നവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തും. മിക്കവരും പുതിയൊരു ജോലി തരപ്പെടുത്താൻ സാധിക്കാത്ത രീതിയിൽ age over ആയവർ ആയിരിക്കും. അത്തരത്തിൽ സ്ഥിരപ്പെടുത്താത്ത കേസുകളിൽ അവർ കോടതിയിൽ പോകുകയും 90% കേസുകളിലും അവർക്ക് അനുകൂലമായ വിധി ലഭിക്കുകയും ചെയ്യും. ഇതിനെയാണ് സാധാരണ ഗതിയിൽ പിൻവാതിൽ നിയമനം എന്നു വിളിക്കുന്നത്.

ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്നിട്ടുള്ളത് കഴിഞ്ഞ സർക്കാരിൻ്റെ കാലത്താണ്. ഈ സർക്കാരിൻ്റെ കാലത്ത് പത്ത് വർഷത്തിൽ കൂടുതൽ ജോലി ചെയ്തവരെയാണ് സ്ഥിരപ്പെടുത്തിയതെങ്കിൽ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് രണ്ടും മൂന്നും വർഷം ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുകയും അതൊക്കെ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

ഇതിൽ പ്രധാനമായും ഉയരുന്ന സംശയം ഇത്തരം നിയമനങ്ങൾ നിലവിലുള്ള റാങ്ക് പട്ടികയെ ദോഷകരമായി ബാധിക്കുന്നുണ്ടോ എന്നുള്ളതാണ്. 100 % ഇല്ല എന്നുള്ളതാണ് ഉത്തരം. ഇത്തരം പോസ്റ്റുകളിലേക്ക് നിലവിലുള്ള റാങ്ക് പട്ടികയിൽ നിന്നും ഒരിക്കലും നിയമനം സാദ്ധ്യമല്ല. Post Create ചെയ്ത വകുപ്പ് പ്രസ്തുത ഒഴിവ് PSC ക്ക് റിപ്പോർട്ട് ചെയ്യുകയും അതിന് വേണ്ടി അവർ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ച് പരീക്ഷ നടത്തി, പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് അതിൽ നിന്നും മാത്രമേ നിയമനങ്ങൾ നടത്തുവാൻ സാധിക്കൂ.

ഇനി പ്രധാന ചോദ്യം. എന്തെങ്കിലും തരത്തിലുളള നിയമന നിരോധനം ഇപ്പോൾ നില നിൽക്കുന്നുണ്ടോ ??

ഇല്ല എന്നുള്ളതാണ് ഉത്തരം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഘടക കക്ഷികൾ ഭരിക്കുന്ന ചില വകുപ്പുകളിൽ sanctioned post കളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്ന രീതിയുണ്ടായിരുന്നു. അത് പിൻവാതിൽ നിയമനത്തിനു വേണ്ടിയായിരുന്നില്ല. (അന്നും ഇന്നും അത് സാദ്ധ്യമല്ല). പകരം അന്തർ ജില്ലാ സ്ഥലം മാറ്റം നടത്തുന്നതിനു വേണ്ടിയാണ് ഒഴിച്ചിട്ടിരുന്നത്. ഘടക കക്ഷികൾക്ക് ചില്ലറ തടയുന്ന കേസാണത്.

ഈ സർക്കാർ വന്നപ്പോൾ ആദ്യം വന്ന ഉത്തരവ് മുഴുവൻ വേക്കൻസികളും റിപ്പോർട്ട് ചെയ്യാനാണ്. ആയിരക്കണക്കിന് വേക്കൻസികളാണ് ആദ്യ മാസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ പൂഴ്ത്തി വയ്പ്പ് നടത്തിയിരുന്നത് ലീഗ് ഭരിച്ച വിദ്യാഭ്യാസ വകുപ്പിലായിരുന്നു.

വേക്കൻസികൾ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശം നൽകിയെന്നു മാത്രമല്ല കൃത്യമായ follow up ഉം സർക്കാർ നടത്തുന്നുണ്ട്. എല്ലാ മാസവും ഒരോ വകുപ്പിലെയും വേക്കൻസി പൊസിഷൻ റിപ്പോർട്ട് സർക്കാർ വാങ്ങുന്നുണ്ട്. വേക്കൻസികൾ റിപ്പോർട്ട് ചെയ്യാതെ മാറ്റി വച്ചാൽ നടപടി ഉറപ്പാണ്. മാത്രവുമല്ല സെക്രട്ടറിയേറ്റിൽ P&ARD വകുപ്പിൽ AVC എന്ന സെക്ഷനുണ്ട്. വേക്കൻസി റിപ്പോർട്ടിംഗുമായി ബന്ധപ്പെട്ട സെക്ഷനാണത്. അവർ എല്ലാ വകുപ്പുകളിലും മിന്നൽ പരിശോധന നടത്തുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാൽ നടപടി ഉറപ്പ്.

ഇപ്പോൾ നടക്കുന്ന പ്രഹസനങ്ങളൊക്കെ വെറും പുകമറ സൃഷ്ടിക്കൽ മാത്രമാണ്. കഴിഞ്ഞ സർക്കാരിനേക്കാൾ കൂടുതൽ നിയമനങ്ങൾ നടന്നത് ഈ സർക്കാരിൻ്റെ കാലത്തു തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. കഴിഞ്ഞ സർക്കാരിൻ്റെ ഈ സർക്കാരിൻ്റെ കാലത്തും നടന്ന നിയമനങ്ങളെ പറ്റിയുള്ള നിയമസഭാ രേഖ ഇതോടൊപ്പം ചേർക്കുന്നു.