ആഴ്ചകളായി കോവിഡ് പനിയിൽ വിറയ്ക്കുന്ന ബ്രിട്ടൻ രണ്ടുദിവസമായി മഞ്ഞു പുതപ്പിന് അടിയിലാണ്. രാജ്യമെങ്ങും കനത്ത മഞ്ഞുവീഴ്ചയുടെയും ശീതക്കാറ്റിന്റെയും പിടിയിലാതോടെ ലോക്ഡൗൺ ജീവിതം കൂടുതൽ ദുരിതപൂർണമായി.
സ്കോട്ട്ലൻഡിലും നോർത്തേൺ അയർലൻഡിലും രണ്ടുദിവസം മുമ്പ് ആരംഭിച്ച മഞ്ഞുവീഴ്ച ഞായറാഴ്ച വൈകുന്നേരത്തെയാണ് ഇംഗ്ലണ്ടിൽ ശക്തിപ്രാപിച്ചത്. ലണ്ടൻ നഗരം ഉൾപ്പെടുന്ന സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലും തെക്കൻ ഇംഗ്ലണ്ടിലുമാണ് ഇന്നലെ രാത്രി മഞ്ഞുവീഴ്ച അതി ശക്തമായത്.
മഞ്ഞിനൊപ്പം രൂപംകൊണ്ട ശക്തമായ കാറ്റ് കൊടും തണുപ്പിന്റെ രൂക്ഷത വർധിപ്പിക്കുന്നു. വടക്കൻ അയർലൻഡിലും സ്ട്ട്ലൻഡിലും പലയിടത്തും വൈദ്യുതി വിതരണം മുടങ്ങി. ഇതോടെ നിരവധി പ്രദേശങ്ങൾ ആംബർ വാണിങ്ങിലാണ്.സ്കോട്ട്ലൻഡിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 55 മൈൽ വേഗതയിലാണ് ഡാർസി കൊടുങ്കാറ്റ് വീശുന്നത്.
ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച താൽകാലിക വാക്സീനേഷൻ സെന്ററുകളുടെ പ്രവർത്തനം തടസപ്പെടുത്തി.