ചെങ്കോട്ട സംഘർഷം: ദീപ് സിദ്ദു അറസ്റ്റിൽ

0
68

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍ കൊടിയുയര്‍ത്തിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ . ഡല്‍ഹി പോലീസിന്റെ സെപ്ഷ്യല്‍ സെല്ലാണ്‌ പഞ്ചാബിൽനിന്ന്‌  അറസ്റ്റ് ചെയ്തത്.

കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സിഖ് പതാക ഉയർത്തിയത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

സംഭവത്തെ തുടർന്ന്‌ ഒളിവിലായിരുന്ന ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ആ സമരവുമായി ഞങ്ങള്‍ക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി എംപി സണ്ണി ഡിയോളും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദീപ് നില്‍ക്കുന്ന ചിത്രം അതിനിടെ പുറത്ത്‌ വന്നിരുന്നു.