ഹ്രസ്വചിത്രം കറുപ്പിന് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്

0
62

വിഷ്ണു ശിവ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം കറുപ്പിന് ഗോൾഡൻ സ്പാരോ ഇന്റർനാഷണൽ ഷോർട്ട്ഫിലിം ഫെസ്റ്റിവലിൽ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ്. നൂറുകണക്കിന്ന് ചിത്രങ്ങളുമായി മത്സരിച്ചാണ് കറുപ്പ് ഈ നേട്ടം കൈവരിച്ചത്.

കറുപ്പ് ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും രണ്ട് പുരസ്‌കാരങ്ങൾ നേടിയിരുന്നു. കാനഡയിൽ വച്ചുനടന്ന ഫിലിക്സ് റപ്പ് ഫെസ്റ്റിവലിൽ സെമി ഫൈനലിസ്‌റ് ആയും കറുപ്പ് തിരഞ്ഞെടുത്തിരുന്നു.

ജിതിൻ ദിനേശ് നിർമ്മിച്ച് അലോക് അമർ ഛായാഗ്രഹണം നിർവഹിച്ച കറുപ്പ് ഈ മാസം അവസാനത്തോടെ പ്രേക്ഷരിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.