സച്ചിയുടെ സ്വപ്ന ചിത്രം ‘വിലായത്ത് ബുദ്ധ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്

0
94

അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രമായ വിലായത്ത് ബുദ്ധ’ പ്രഖ്യാപിച്ച് പൃഥ്വിരാജ്. ജി ആർ ഇന്ദുഗോപൻറെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവൽ ആണ് അതേപേരിൽ സിനിമയാവുന്നത്. പൃഥ്വിരാജ് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സച്ചിയുടെ അസോസിയേറ്റായിരുന്ന ജയൻ നമ്പ്യാർ ആണ്. ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത്.

‘അയ്യപ്പനും കോശിയും’ റിലീസ് ചെയ്തതിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് ചിത്രത്തിന്റെ പ്രഖ്യാപനം. “അയ്യപ്പൻറെയും കോശിയുടെയും ഒരു വർഷം! ഇത് സച്ചിയുടെ സ്വപ്നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ.

സച്ചിയുടെ ഓർമ്മകൾക്ക് മുന്നിൽ ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ”, അനൗൺസ്‍മെന്റ് പോസ്റ്ററിനൊപ്പം പൃഥ്വിരാജ് കുറിച്ചു. ‘വിലായത്ത് ബുദ്ധ’ നോവൽ വായിച്ചയുടൻ മനസിൽ അതൊരു സിനിമാ പ്രോജക്ട് ആയി തീരുമാനിച്ചുറപ്പിച്ച് സച്ചി തന്നെ വിളിക്കുകയായിരുന്നു എന്ന് ഇന്ദുഗോപൻ പറഞ്ഞിട്ടുണ്ട്.