‘ട്വന്‍റി ട്വന്‍റി’ മാതൃകയിൽ വീണ്ടും സിനിമ നിർമിക്കും: മോഹൻ ലാൽ

0
97

താരസംഘടനയായ അമ്മ വീണ്ടും സിനിമ നിർമിക്കുന്നു. ‘ട്വന്‍റി ട്വന്‍റി’ മാതൃകയിൽ സിനിമ നിർമിക്കുമെന്ന് മോഹൻ ലാൽ. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യും. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. 140 താരങ്ങളാണ് സിനിമയ്ക്ക് വേണ്ടി അണിനിരക്കുക.

താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. 10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ രാജീവ് കുമാര്‍ ആണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്‍റെ പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കാണ് അവസരം.