മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു

0
63

മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചാണ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് അടച്ചിടുന്നത്. 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്.

നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ് ഇരവികുളം ദേശീയ ഉദ്യാനത്തിന്‍റെ ഭാഗമായ രാജമല. കൊവിഡ് പ്രോട്ടോകോൾ നിലനിക്കുന്നതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് രാജമല സന്ദർശകർക്കായി തുറന്നു നൽകിയത്. എന്നാൽ വരയാടുകളുടെ പ്രചനന കാലം മുന്നില്‍ കണ്ട് എല്ലാ മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് പൂർണമായും അടച്ചു.

വംശനാശഭീഷണി നേരിടുന്ന ഇനങ്ങളിൽ ഒന്നാണ് വരയാടുകൾ. പാര്‍ക്ക്‌ തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കും. കഴിഞ്ഞ വര്‍ഷം രാജമലയില്‍ 111 വരയാട്ടിന്‍കുട്ടികളാണ് പിറന്നത്. ഉദ്യാനത്തിലാകെ 223 വരയാടുകളുണ്ടെന്നാണ് വനംവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്.