മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

0
89

മലയാളത്തിന്റെ താരക്കൂട്ടായ്മയായ ‘അമ്മ’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. കൊച്ചിയിലാണ് 10 കോടിയിലേറെ രൂപ ചെലവിട്ട് സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു അത്യാധുനിക സൗകര്യങ്ങളോടെയാണു നക്ഷത്ര മന്ദിരം ഒരുക്കിയത്. മന്ദിരം ഉദ്ഘാടനം നാളെ 10ന് മമ്മൂട്ടിയും മോഹൻലാലും ചേർന്നു നിർവഹിക്കും.

‘അമ്മ’യുടെ യോഗങ്ങൾക്കും ഒത്തുചേരലുകൾക്കും പുറമേ, വലിയ ഹാൾ സാംസ്കാരിക പരിപാടികൾക്കു ലഭ്യമാക്കാനും ആലോചിക്കുന്നു. അംഗങ്ങൾക്കു എഴുത്തുകാരെയോ സംവിധായകരെയോ കാണാൻ പ്രത്യേക ചേംബറുകളുണ്ട്. പതിവു രീതിയിൽ കോഫി ഷോപ്പിലോ താരങ്ങളുടെ വീടുകളിലോ പോകേണ്ടതില്ല. ശല്യമില്ലാതെ കഥ കേൾക്കാൻ 5 സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളാണു സജ്ജീകരിച്ചിട്ടുള്ളത്.