ഫീച്ചർ ഫിലിം നിർമിക്കാൻ അവസരമൊരുക്കി സംസ്ഥാന സർക്കാർ

0
68

നിതാ ശാക്തീകരണം, പട്ടികജാതി/പട്ടികവർഗക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ഫീച്ചർ ഫിലിം നിർമിക്കാൻ സംസ്ഥാന സർക്കാർ. വനിതാ സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ രണ്ട് ഫീച്ചർ ഫിലിമുകളുമാണ് നിർമ്മിക്കുന്നത്. കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല.

മലയാള ഭാഷാ പരിജ്ഞാനമുള്ള വനിതാ സംവിധായകർക്കും പുതുമുഖ വനിതാ സംവിധായകർക്കും പ്രൊപ്പോസൽ സമർപ്പിക്കാം. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന സംവിധായകരുടെ സിനിമാ നിർമാണത്തിനും പുതുമുഖക്കാർക്ക് പ്രൊപ്പോസൽ സമർപ്പിക്കാം.

പദ്ധതി പ്രകാരം സിനിമാ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ അപേക്ഷ സമർപ്പിക്കണം.കൂടുതൽ വിവരങ്ങൾക്ക്: www.ksfdc.in