മംഗളൂരുവിലെ നഴ്സിംഗ് കോളേജിലെ 49 മലയാളി വിദ്യാർത്ഥിനികൾക്ക് കൊവിഡ്

0
103

ഉള്ളാളിലെ നഴ്‌സിംഗ് കോളേജിൽ 49 മലയാളി വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 38 പേർ പെൺകുട്ടികളാണ്. കോളേജിൽ 104 പേരിൽ നടത്തിയ പരിശോധനയിലാണ് കോളേജ് ക്യാമ്പസ് കോവിഡ് ക്ലസ്റ്ററായ വിവരം അറിഞ്ഞത്. തുടർന്ന് കോളേജ് അധികൃതർ സീൽ ചെയ്തു.

ബംഗളുരുവിൽ പരീക്ഷയ്ക്കായി പോയ വിദ്യാർഥികൾ വഴിയാണ് രോഗം പടർന്നതെന്നാണ് വിവരം. പ്രദേശവാസികളോട് ആരോഗ്യവകുപ്പ് ജാഗ്രത പുലർത്താൻ നിർദേശിച്ചു. വിദ്യാര്ഥികളെല്ലാം ചികിത്സയിൽ തുടരുകയാണ്.