‘ദൃശ്യം 2’ ഉടനെത്തും, പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി

0
107

മോഹൻലാൽ ചിത്രം ‘ദൃശ്യം 2’വിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി. ചിത്രം ഉടൻ തന്നെ റിലീസിനെത്തുമെന്നും സംവിധായകൻ ജിത്തു ജോസഫ് അറിയിച്ചു. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരിച്ച രണ്ടാം ഭാഗത്തിൽ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും ജീത്തു ജോസഫ് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അര്‍ഫാസ് അയൂബ്, സുധീഷ് രാമചന്ദ്രന്‍. സംഗീതം അനില്‍ ജോണ്‍സണ്‍.