ബിരുദാനന്തര തലത്തിൽ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
94

ബിരുദാനന്തര തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ സഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാനുസൃതമായ കോഴ്സുകൾ കേരളത്തിലേക്ക് കൊണ്ടുവരുമെന്നും സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ നവ കേരളം – യുവ കേരളം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂട്ടുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്ന വിദ്യാർത്ഥികളെ സംസ്ഥാനത്തേക്ക് ആകർഷിപ്പിക്കും. ഗവേഷണത്തിന് താല്പരരായ വിദ്യാർഥികളുടെ സമൂഹം സൃഷ്ടിക്കണം.

കൊച്ചി സാങ്കേതിക സർവകലാശലയിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ 5 സർവകലാശാലകളിൽ നിന്നും തെരഞ്ഞെടുത്ത 200 വിദ്യാർഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ അധ്യക്ഷനായിരുന്നു.