യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും

0
75

 

 

യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് ആരംഭിക്കും . കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പി.ജെ. ജോസഫ് എംഎൽഎ, യുഡിഎഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവരും കേരള യാത്രയുടെ ഭാഗമാകും.

കാസർഗോഡ് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും.കുമ്പള നഗരമധ്യത്തിൽ വച്ചാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്