രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗനിർദേശം

0
89

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമാ തിയേറ്ററുകളുടെ പ്രവർത്തനത്തിന് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. പ്രദർശനങ്ങൾക്കായി 100 ശതമാനം സീറ്റുകളിൽ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതിയാണ് ഇതിൽ ഏറ്റവും പ്രധാനം.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അവിടുത്തെ സ്ഥിതി പരിഗണിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ആവാമെന്ന മുഖവുരയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ശുപാർശപ്രകാരം വാർത്താ വിതരണ മന്ത്രാലയം മാർഗനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അൺലോക്ക് 5.0യുടെ ഭാഗമായി ഒക്ടോബർ 15 മുതലാണ് രാജ്യത്തെ സിനിമാ തിയറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നത്. എന്നാൽ സിനിമാഹാളുകളിൽ 50 ശതമാനം കാണികളെ മാത്രമാണ് അനുവദിച്ചിരുന്നത്.