കെ സുരേന്ദ്രന്‍ പ്രവര്‍ത്തിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടി,രൂക്ഷ വിമര്‍ശനമുയര്‍ത്തി ശോഭ സുരേന്ദ്രന്‍ പക്ഷം

0
74

ബിജെപിയിലെ ചേരിപ്പോര് പുതിയ തലത്തിലേക്ക്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധര പക്ഷത്തിനുമെതിര രൂക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ പക്ഷം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ശോഭ സുരേന്ദ്രനില്‍ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് കെ സുരേന്ദ്രന്‍ നടത്തുന്നതെന്ന് ശോഭ സുരേന്ദ്രന്‍ പക്ഷം.

തെരെഞ്ഞെടുപ്പ് പ്രചരണ രംഗത്ത് ശോഭ സുരേന്ദ്രനെ ഇറക്കണമെന്ന ആര്‍എസ്എസ് നേതൃത്വത്തിന്റെ ആവശ്യം കെ സുരേന്ദ്രന്‍ നിരാകരിച്ചതും, മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ് അവഗണിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇത് തദ്ദേശ തെരെഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് കൊണ്ടുള്ള രോഷപ്രകടനമാണ് കെ സുരേന്ദ്രന്‍ നടത്തുന്നതെന്നുമാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്റെ വിമര്‍ശനം. ശോഭ സുരേന്ദ്രനെ പോലുള്ള ബിജെപിയുടെ താരപ്രചാരകരെ മാറ്റി നിര്‍ത്തിയ സുരേന്ദ്രനെതിരെയാണ് നടപടി വേണ്ടതെന്നും ശോഭ സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെടുന്നു.