കർഷകസമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന്‌ സിപിഐ എം

0
106

കർഷകസമരം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന്‌ സിപിഐ എം.ബജറ്റ് സമ്മേളനത്തിന്‌ മുന്നോടിയായ കക്ഷി നേതാക്കളുടെ യോഗത്തില്‍ സിപിഐ എം രാജ്യസഭാ നേതാവ്‌‌ എളമരം കരീം ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാർലമെന്റ്‌ സമ്മേളനം ചട്ടപ്രകാരം നടത്താൻ സർക്കാർ മുൻകൈ എടുക്കണം. തടസ്സം കൂടാതെ പാർലമെന്റ്‌ ചേരാൻ സാഹചര്യം ഒരുക്കണം. വിലക്കയറ്റം, തൊഴിലില്ലായ്‌മ, സാമ്പത്തികമാന്ദ്യം തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. യുപി സർക്കാർ പാസാക്കിയ മിശ്രവിവാഹനിരോധനനിയമം ഭരണഘടനാവിരുദ്ധമാണ്‌. ഇത്‌ ചർച്ച ചെയ്യാൻ അവസരമൊരുക്കണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

കോൺഗ്രസ്‌ നേതാവ്‌ ഗുലാംനബി ആസാദ്‌, ജനതാദൾ എസ്‌ നേതാവ്‌ ദേവഗൗഡ, എൻസിപി നേതാവ്‌ ശരദ്‌പവാർ, ഡിഎംകെ നേതാവ്‌ ടി ആർ ബാലു തുടങ്ങിയവരും കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടു.